ഡാളസ്: കല്ലൂപ്പാറ പുതുശേരി കണ്ണമല തെക്കേപറമ്പിൽ ജോർജ് മാത്യു(കുഞ്ഞുമോൻ 81) ഡാളസിൽ അന്തരിച്ചു. 1970ൽ അമേരിക്കയിൽ കുടിയേറിയ ആദ്യകാല പ്രവാസിയും ഡാളസിലെ ആദ്യ മാർത്തോമ്മാ ദേവാലയത്തിന്റെ തുടക്കക്കാരിൽ പ്രധാനിയും ആയിരുന്നു.
ഭാര്യ: എടത്വാ കൊല്ലംമുറിയിൽ പറമ്പടികുന്നേൽ പരേതയായ ഗ്രേസി. മക്കൾ: കെൽബി, കെൻലി (ഇരുവരും ഡാളസിൽ). മരുമകൾ: സുമേറ.
സംസ്കാരം ചൊവ്വാഴ്ച (ജൂലൈ 23) രാവിലെ 10 മുതൽ ഡാളസ് കരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ വച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019).
പൊതുദർശനം തിങ്കളാഴ്ച വൈകുന്നേരം 6.30 മുതൽ 8.30 മണി വരെ ഡാളസ് കരോൾട്ടൻ മാർത്തോമ്മാ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007).
സംസ്കാര ചടങ്ങുകൾ www.unitedmeadialive.comൽ കാണാം.