മതാടിസ്ഥാനത്തിൽ മലയാളികളായ ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഗ്രൂപ്പുണ്ടാക്കാൻ ഉപയോഗിച്ചത് വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാലകൃഷ്ണന്റെ ഫോൺ തന്നെയാണെന്ന് പൊലീസിന് റിപ്പോർട്ട് നൽകി വാട്‌സാപ്.
ഗ്രൂപ്പുകളുണ്ടാക്കിയതുമായി ബന്ധപ്പെട്ട വിശദവിവരങ്ങളാണു മെറ്റയിൽനിന്നു തേടിയത്. ഗ്രൂപ്പുകളെല്ലാം ഗോപാലകൃഷ്ണൻ നീക്കംചെയ്തതിനാൽ അവ ക്രിയേറ്റ് ചെയ്ത സ്ഥലം, സമയം, ആരെയെല്ലാം അംഗങ്ങളാക്കി, അയച്ച സന്ദേശങ്ങൾ തുടങ്ങിയ വിവരങ്ങൾ മെറ്റയിൽനിന്നു സംഘടിപ്പിക്കാനാണ് ശ്രമം. ഇതിൽ, ഗ്രൂപ്പുകൾ എവിടെവച്ചാണ് ക്രിയേറ്റ് ചെയ്തത് എന്ന വിവരമാണു നിർണായകം.
ഫോൺ ഹാക്ക് ചെയ്തതായി ഉറപ്പാക്കാനായിട്ടില്ലെന്ന് പൊലീസ് അയച്ച ഇ മെയിലിന് മെറ്റ കമ്പനി മറുപടി നൽകി. കൂടുതൽ വിശദാംശങ്ങൾ തേടി പൊലീസ് ഗൂഗിളിനും വാട്‌സാപ്പിനും വീണ്ടും മെയിൽ അയച്ചു.