മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേശവിരുദ്ധ പ്രവർത്തനം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ചോദ്യമുന്നയിച്ച ഗവർണർ ദേശവിരുദ്ധർ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി. 3 വർഷമായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അത് എന്താണെന്നറിയാൻ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലും ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്. ശ്രദ്ധയില്‍പെട്ട ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഉടന്‍ അറിയിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.