ഗ്രാമി പുരസ്‌കാര ചടങ്ങ് തകൃതിയായി നടക്കുന്നതിനിടെ കാണികളെ ‍ഞെട്ടിച്ചത് ഗായകൻ കാനിയേ വെസ്റ്റും ഭാര്യ ബിയാങ്ക സെൻസോറിയുമാണ്. 67ാമത് ഗ്രാമി അവാർഡ് ദാന ചടങ്ങിലേയ്ക്ക് കാന്യേ കറുത്ത വസ്ത്രം ധരിച്ച് എത്തിയപ്പോൾ ഭാര്യ ബിയാങ്ക കറുത്ത കോട്ട് ധരിച്ചാണ് എത്തിയത്. എന്നാൽ റെഡ് കാർപെറ്റിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയം കറുത്ത കോട്ട് മാറ്റി ബിയാങ്ക പോസ് ചെയ്തു. പൂർണമായും സുതാര്യമായ ഒരു വസ്ത്രമാണ് ഉള്ളിലുണ്ടായിരുന്നത്. അടിവസ്ത്രം ധരിക്കാത്ത ബയാങ്കയുടെ ചിത്രങ്ങൾ അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 

പിന്നാലെ ഇരുവരെയും സംഘാടകർ പരിപാടിയിൽ നിന്നും പുറത്താക്കി. ക്ഷണിക്കപ്പെടാതെയാണ് ഇരുവരും അഞ്ചംഗസംഘത്തിനൊപ്പം അവാർഡ് ദാന ചടങ്ങിനെത്തിയതെന്നാണ് അധികൃതർ പറയുന്നത്. നഗ്നതാ പ്രദർശനം വിവാദമായതിന് പിന്നാലെ തങ്ങൾ കണ്ട ഏറ്റവും മോശം കാഴ്‌ചയാണിതെന്നാണ് പല ആരാധകരും രൂക്ഷമായി പ്രതികരിച്ചത്. ജനശ്രദ്ധ കിട്ടാനുള്ള കാട്ടികൂട്ടലാണിതെന്നും സോഷ്യൽ മീഡിയയിൽ സംസാരമുണ്ട്.