വാഷിങ്ടൺ: യുസ് സർക്കാറിനെ സമ്മർദ്ദത്തിലാക്കി മതസംഘടനകൾ. മത പ്രവർത്തകർക്ക് സർക്കാർ ഗ്രീൻ കാർഡുകൾ എങ്ങനെ അനുവദിക്കുന്നു എന്നത് സംബന്ധിച്ച് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണമെന്നും ആയിരക്കണക്കിന് മത പ്രവർത്തകരുടെ യുഎസിലെ നിലനിൽപ്പിനെ ബാധിക്കുന്നതാണെന്നും അഭിപ്രായമുയർന്നു. ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിലെ കാത്തലിക് രൂപതയാണ് രംഗത്തെത്തിയത്. ഇവർ ഇത് സംബന്ധിച്ച് സർക്കാറിനെതിരെ കോടതിയെ സമീപിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ നിയമപരമായ പദവി അടുത്ത വസന്തകാലത്തോടെ കാലഹരണപ്പെടുന്ന അഞ്ച് വൈദികർക്കെതിരെ ഫെഡറൽ ഏജൻസികൾ നടപടിയെടുത്തെന്നും ഇവർ പറഞ്ഞു. മാറ്റം പുരോഹിതന്മാരുടെയും അവർ സേവിക്കുന്ന ലക്ഷക്കണക്കിന് കത്തോലിക്കരുടെയും ജീവിതത്തിനും മതസ്വാതന്ത്ര്യത്തിനും ഗുരുതരമായ തടസ്സം സൃഷ്ടിക്കുമെന്നും മൂന്ന് ന്യൂജേഴ്‌സി കൗണ്ടികളിലായി 400,000 കത്തോലിക്കരും 107 ഇടവകകളും ഉൾക്കൊള്ളുന്ന രൂപത ബിഷപ്പ് കെവിൻ സ്വീനി പറഞ്ഞു.