ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും തമ്മിലായിരുന്നു മത്സരം. അഞ്ചു മണിക്കൂർ നീണ്ട മത്സരം സമനില ആയതോടെ, 6.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമാണുള്ളത്. അതിനാല്‍ തന്നെ വ്യാഴാഴ്ചച നടക്കുന്ന അവസാന റൗണ്ടില്‍ ചതുരംഗ കളങ്ങളില്‍ തീ പാറുമെന്ന് ഉറപ്പായി.12-ാം റൗണ്ട് മത്സരത്തില്‍ ഗുകേഷിനെ ഡിങ് ലിറൻ പരാജയപ്പെടുത്തിയിരുന്നു. ഇതോടെയാണ് പിന്നിലായിരുന്ന ലിറൻ പോയിന്റില്‍ ഒപ്പത്തിനൊപ്പമെത്തിയത് (6-6).
ഞായറാഴ്ച നടന്ന 11-ാം റൗണ്ട് മത്സരത്തില്‍ ഡിങ് ലിറനെതിരേ നിർണായക ജയം ഗുകേഷ് സ്വന്തമാക്കിയിരുന്നു. ഒന്നാം പോരാട്ടം ഡിങ് ലിറൻ ജയിച്ചപ്പോള്‍ മൂന്നാം പോരില്‍ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. 14 പോരാട്ടങ്ങള്‍ അടങ്ങിയ ചാമ്ബ്യൻഷിപ്പില്‍ ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ചാമ്ബ്യനാകും.