ഗൾഫ് ഓഫ് മെക്സിക്കോയെ ഗൾഫ് ഓഫ് അമേരിക്ക എന്ന് പുനർനാമകരണം ചെയ്യാനുള്ള ഡൊണാൾഡ് ട്രംപിൻ്റെ നിർദ്ദേശത്തോട് പ്രതികരണവുമായി മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം.

നൂറ്റാണ്ടുകളായി ഗൾഫ് അന്തർദ്ദേശീയമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും പകരം വടക്കേ അമേരിക്കയിലെ ഒരു പ്രദേശത്തെ “അമേരിക്ക മെക്സിക്കാന” അല്ലെങ്കിൽ “മെക്സിക്കൻ അമേരിക്ക” എന്ന് പുനർനാമകരണം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഷീൻബോം വ്യക്തമാക്കി.

ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ആണ് ഗൾഫിൻ്റെ പുനർനാമകരണം ട്രംപ് അവതരിപ്പിച്ചത്. അവിടെ പനാമ കനാലിൻ്റെയും ഗ്രീൻലാൻഡിൻ്റെയും നിയന്ത്രണം ഏറ്റെടുക്കാനും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.