ഇസ്രേലി ജയിലുകളില്‍ നിന്ന് 200 പലസ്തീൻ തടവുകാരും മോചിതരായി. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലേവി, ലിറി അല്‍ബാഗ് എന്നീ നാലു വനിതാ സൈനികരാണ് ഇന്നലെ മോചിതരായത്. ഗാസ സിറ്റിയില്‍വച്ച്‌ ഇവരെ റെഡ് ക്രോസിനു കൈമാറുകയായിരുന്നു.

ആയുധമേന്തിയ ഹമാസ് പട്ടാളത്തിന് നടുവില്‍നിന്ന നാലു സൈനികരും പലസ്തീൻ ജനതയ്ക്കു നേർക്കു പുഞ്ചിരിക്കുകയും കൈ വീശുകയും ചെയ്ത ശേഷമാണ് റെഡ് ക്രോസിന്‍റെ വാഹനത്തില്‍ കയറിയത്. കൈമാറിയ നാലു പേരും ഇസ്രയേലിലെത്തി ബന്ധുക്കളുമായി സന്ധിച്ചു.