തിരുവനന്തപുരം: ഹരിയാനയിൽ തുടർച്ചയായ മൂന്നാം തവണയും അധികാരമേറുന്നത് സംസ്ഥാനത്തെ ജനങ്ങൾ നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങൾക്ക് നൽകിയ അംഗീകാരം കൂടിയാണെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ.
പത്ത് വർഷക്കാലത്തെ ബിജെപി ഭരണം ഹരിയാനയിൽ സുരക്ഷിതമായ ജനജീവിതവും ഏവർക്കും അവസരങ്ങൾ, ഏവരുടേയും വികസനം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ വീക്ഷണവും യാഥാർത്ഥ്യമാക്കി.
ഞങ്ങൾക്കെതിരെ മത്സരിച്ച കോൺഗ്രസാകട്ടെ പതിവു പോലെ അതിൻ്റെ
നുണകളും ഭിന്നിപ്പിക്കലുകളും ഭൂമി കൈയേറ്റങ്ങളുമായി തെരഞ്ഞെടുപ്പിലും അഴിമതി രാഷ്ട്രീയം പയറ്റി. ഇരു പാർട്ടികളുടേയും വ്യത്യാസമുൾക്കൊണ്ട ഹരിയാനയിലെ വോട്ടർമാർ മോദി ഭരണത്തിൻ്റെ വികസനത്തുടർച്ചയുടെ നേട്ടം കൊയ്യുന്നതിനായി വീണ്ടും ഹരിയാനയിൽ ബിജെപിയെ അധികാരത്തിലേറ്റിയെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു.
“ഹരിയാനയിൽ അഭൂതപൂർവമായ പിന്തുണയോടെ മൂന്നാം വട്ടം ഭരണത്തിലേറിയ ബിജെപി ജമ്മു കശ്മീരിലെ ഏറ്റവും വലിയ ദേശീയ പാർട്ടിയുമാ”യെന്ന് അദ്ദേഹം പറഞ്ഞു.
വംശാധിപത്യ കോൺഗ്രസിൻ്റെ അടുത്ത വാർത്താ സമ്മേളനം ഇലക്ട്രോണിക് വോട്ടിംഗ്‌ മെഷീനുകളെ കുറ്റം പറയാൻ വേണ്ടിയാകു’മെന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.

ആർ. പ്രദീപ്
94961033 83