ബുധനാഴ്ച ഡമാസ്‌കസില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് സംഭവം എന്നാണ് റിപ്പോർട്ട്. ഒരു എന്‍ജിഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ദമാസ്‌കസിലെ മാസെ ജില്ലയില്‍ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് ലെബനീസ് പൗരന്മാരില്‍ ഒരാള്‍ ഹസന്‍ നസ്രുള്ളയുടെ മരുമകന്‍ ഹസന്‍ ജാഫര്‍ അല്‍ ഖാസില്‍ ആണെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു.