വിറ്റാമിൻ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യത്തിന് തെെര് വളരെ നല്ലതാണ്. കൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. മെച്ചപ്പെട്ട ദഹനത്തിനും വയറിനെ തണുപ്പിക്കാനും ചോറിനൊപ്പം തെെര് കൂട്ടി കഴിക്കാറുണ്ട്. സദ്യയിൽ അവസാനം മോര് വിളമ്പുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

എന്നാൽ നിങ്ങൾ പോലും അറിയാതെ ഇത് ഒരു തെറ്റായി മാറുന്നുണ്ട്. ഒരിക്കലും ചൂട് ചോറിൽ തെെര് ഒഴിച്ച് കഴിക്കരുത്. ചൂട് ചോറിൽ തെെര് ഒഴിച്ചാൽ കീറ്റോൺ ബോഡികൾ ഉൽപാദിപ്പിക്കുന്നു. ഇത് ശരീരത്തിന് വളരെ ദോഷമാണെന്നാണ് വിദഗ്ധർ പറയുന്നത്.

നല്ല ചൂട് ചോറിൽ മോരോ തെെരോ ഒഴിച്ച ശേഷം അതിന്റെ ഗന്ധം മാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അതിന് കാരണമിതാണ്. ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷമാണെന്നാണ് വിദഗ്ധർ പറയുന്നത്. അതിനാൽ ചോറ് തണുത്തശേഷം തെെര് ഒഴിക്കുന്നതായിരിക്കും നല്ലത്.