മയാമി: ഹെലൻ ചുഴലിക്കൊടുങ്കാറ്റിലും ഇതിനോടനുബന്ധിച്ചുള്ള കനത്ത മഴയിലും അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം 180 ആയി. നോർത്ത് കരോലിനയിൽ 91 പേരാണ് മരിച്ചത്.
സൗത്ത് കരോലിനയിൽ 36 പേർക്ക് ജീവൻ നഷ്ടമായി. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചു. വിർജിനിയയിൽ രണ്ട് പേർ മരിച്ചു.
ഫ്ലോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് കഴിഞ്ഞ വ്യാഴാഴ്ചയാണു ഹെലൻ കരതൊട്ടത്. ഇതിന്റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്.