ധനബിൽ പാസാക്കാനാകാതെ ഫണ്ടില്ലാതെ ഭരണപ്രതിസന്ധിയിലായിരിക്കെ, ഫെഡറൽ പ്രവർത്തനങ്ങൾക്കും ദുരന്ത സഹായത്തിനും താൽക്കാലികമായി ധനസഹായം നൽകുന്ന പുതിയ പദ്ധതിക്ക് സഭ അംഗീകാരം നൽകി. ഹൗസ് സ്പീക്കർ മൈക്ക് ജോൺസണാണ് ഈ പദ്ധതി മുന്നോട്ടുവച്ചത്. എന്നാൽ പുതിയ വർഷത്തിലേക്ക് കടം പരിധി വർദ്ധിപ്പിക്കണമെന്ന നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആവശ്യങ്ങൾ സഭ അംഗീകരിച്ചില്ല.
ഭരണപ്രവർത്തനങ്ങൾക്കായുള്ള അടിയന്തര ധനവിനിയോഗബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട് നിയുക്തപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശം തള്ളി യു.എസ്. ജനപ്രതിനിധിസഭ തള്ളിയത് ഇന്നലെ യുഎസിൽ വലിയ ചർച്ചയായിരുന്നു.
കടമെടുപ്പുപരിധി എടുത്തുകളയണമെന്ന ട്രംപിൻ്റെ ആവശ്യവും അംഗീകരിച്ചില്ല. റിപ്പബ്ലിക്കൻ നേതാക്കളുമായി ഒത്തുചേർന്നുള്ള അദ്ദേഹത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഡെമോക്രാറ്റുകൾ വിസമ്മതിക്കുകയായിരുന്നു. ട്രംപിന്റെ നിർദേശപ്രകാരം കൂടുതൽ കടമെടുക്കുന്നത് സർക്കാരിന്റെ സാമ്പത്തികബാധ്യത കൂട്ടുമെന്നാണ് ഡെമോക്രാറ്റുകളുടെ പക്ഷം. ഇതേ അഭിപ്രായം ചില റിപ്പബ്ലിക്കന്മാർക്കുമുണ്ട്.
ജനപ്രതിനിധിസഭയിൽ നടന്ന വോട്ടെടുപ്പിൽ 175-നെതിരേ 235 വോട്ടുകൾക്കാണ് ബിൽ പരാജയപ്പെട്ടത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം ബിൽ പാസാകാൻ. ഫലം ട്രംപിന് തിരിച്ചടിയായി.