ഇന്ന് ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്റെ എണ്‍പതിരണ്ടാം ജന്മദിനമാണ്. വേട്ടയ്യന്റെ റിലീസായതിന്റെ ആഘോഷത്തിനൊപ്പമാണ് ഇത്തവണ ബച്ചന്റെ പിറന്നാളും. എന്നാല്‍ ബച്ചനെ കുറിച്ച്, ചിലതൊക്കെ ആരാധകര്‍ അറിയണം. എന്റെ അച്ഛന്റെയും അമ്മയുടെയും ഇന്റര്‍കാസ്റ്റ് വിവാഹം ആയിരുന്നു എന്നും, ഞാന്‍ പാതി സര്‍ദാര്‍ ആണ് എന്നും അടുത്തിടെ ഒരു ടിവി ഷോയില്‍ ബച്ചന്‍ വെളിപ്പെടുത്തിയിരുന്നു. അത് മാത്രമല്ല, ബച്ചന്റെ കുടുംബത്തില്‍ ആരും ബര്‍ത്ത് ഡേയ്ക്ക് കേക്ക് മുറിക്കാറില്ല, ഹാപ്പി ബര്‍ത്ത് ഡേ പാടാറുമില്ല!

ബച്ചന്റെ എണ്‍പതാം പിറന്നാളിനാണ് ഇക്കാര്യം ഭാര്യ ജയ ബച്ചന്‍ വെളിപ്പെടുത്തിയത്. വെസ്റ്റേണ്‍ കള്‍ച്ചര്‍ ഒന്നും തന്നെ നമ്മുടെ കുടുംബത്തില്‍ വേണ്ട എന്നും, തീര്‍ത്തും ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ പിന്‍തുടര്‍ന്നുകൊണ്ടുള്ള ആഘോഷങ്ങള്‍ മാത്രം മതി എന്നുമുള്ളത് ബച്ഛന്റെ അച്ഛന്റെ തീരുമാനമായിരുന്നു. അതനുസരിച്ച് ഒരിക്കല്‍ പോലും ബച്ചന്റെ പിറന്നാളിന് കേക്ക് കട്ട് ചെയ്യുകയും ഹാപ്പി ബര്‍ത്ത് ഡേ പാടുകയോ ചെയ്യാറില്ല.

എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍, കോന്‍ ബനേഗ കരോണ്‍പതിയുടെ ഷോയില്‍ പ്രത്യേക അതിഥിയായി വന്നിരുന്നത് ജയ ബച്ചനാണ്. അന്ന് താരപത്‌നിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പിറന്നാള്‍ കേക്കിന് മകരം, ഇന്ത്യന്‍ സ്വീറ്റ് ആയ പാല്‍ഗോവാണ് വീട്ടില്‍ എല്ലാവര്‍ക്കും വിതരണം ചെയ്യുന്നത്. അതിന് ശേഷം ഹര്‍ഷ് നവ്, വര്‍ഷ് നവ്, ജീവന്‍ ഉത്കര്‍ഷ് നവ് (പുതിയ വര്‍ഷം, പുതിയ സന്തോഷം, ജീവിതത്തിന്റെ ഒരു പുതിയ പുഷ്പ’ എന്ന പാട്ട് പാടുകയാണത്രെ ചെയ്യാറ്.

ഇത്തവണത്തെ ബച്ചന്റെ ജന്മദിനം വേട്ടയ്യന്‍ റിലീസ് കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ്. ഈ എണ്‍പത്തിരണ്ടാം വയസ്സിലും വിശ്രമമില്ലാതെ അഭിനയത്തിലും ടെലിവിഷന്‍ ഷോകളിലും സജീവമായി നില്‍ക്കുന്ന ബച്ചന്‍ ഒരു കതുകവും പ്രചോദനുവുമാണ് എന്ന് ആരാധകര്‍ പറയുന്നു. ബച്ചന്റെ ആദ്യ തമിഴ് സിനിമയമാണ് വേട്ടയ്യന്‍. അതേ സമയം ബോളിവുഡില്‍ രജിനികാന്തും ബച്ചനും ചേര്‍ന്ന് സിനിമകള്‍ ചെയ്തിട്ടുണ്ട്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചത് ഫാന്‍സിനും ആഘോഷമാണ്.