വൈകിട്ട് ഏഴിനാണ് അഞ്ച് മത്സരങ്ങളിലെ ആദ്യ ടി20. മുഹമ്മദ് ഷമി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പരമ്പരയാണിത്.
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങുന്നത്. ജോസ് ബട്‌ലറാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍. ആദ്യ മത്സരത്തിനുള്ള ടീമിനെ നേരത്തെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരുന്നു.
അവസാനമായി കളിച്ച രണ്ടു ടി20 പരമ്ബരകളില്‍ ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരെ കെട്ടുകെട്ടിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇനി ഇംഗ്ലണ്ടിനെതിരേയും പ്രകടനം ആവര്‍ത്തിക്കാനാണ് സൂര്യയുടെയും സംഘത്തിന്റെയും ശ്രമം. പക്ഷെ മുന്‍ ടി20 ലോകകപ്പ് ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ വീഴ്ത്തണമെങ്കില്‍ ഏറ്റവും മികച്ച കളി തന്നെ ഇന്ത്യക്കു പുറത്തെടുക്കേണ്ടതായി വരും.
സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നായിരിക്കും ടീമിനായി ഓപ്പണിങില്‍ ഇറങ്ങുന്നത്. തുടര്‍ച്ചയായി എട്ടാമത്തെ ടി20യിലാണ് ഈ ജോടി ഓപ്പണിങിലെത്തുന്നത്. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള കഴിഞ്ഞ പരമ്ബരയിലും സഞ്ജു- അഭിഷേക് ജോടിക്കു തന്നെയായിരുന്നു ദൗത്യം.
മൂന്നാം നമ്ബറില്‍ യുവതാരവും ഓള്‍റൗണ്ടറുമായ തിലക് വര്‍മ കളിക്കും. സാധാരണയായി മൂന്നാമനായി നായകന്‍ സൂര്യകുമാര്‍ യാദവാണ് ബാറ്റ് ചെയ്യാറുള്ളതെങ്കിലും ഈ പരമ്ബരയില്‍ തിലകിനാണ് ഈ റോളിലേക്കു നറുക്കു വീഴുക. കാരണം സൗത്താഫ്രിക്കയുമായുള്ള അവസാന പരമ്ബരയില്‍ സൂര്യക്കു പകരം അദ്ദേഹം മൂന്നാം നമ്ബറിലേക്കു പ്രൊമോട്ട് ചെയ്യപ്പട്ടിരുന്നു.
വരുണ്‍ ചക്രവര്‍ത്തിയായിരിക്കും ടീമിന്റെ പ്രധാന സ്പിന്നര്‍. പക്ഷെ പേസ് നിരയില്‍ പരിചയ സമ്ബനന്നായ മുഹമ്മദ് ഷമി കളിച്ചേക്കില്ല. പരിശീലനത്തിടെ ചെറുതായി പരിക്കേറ്റ അദ്ദേഹത്തിനു വിശ്രമം നല്‍കിയേക്കും. പകരം അര്‍ഷ്ദീപ് സിങായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ഹര്‍ഷിത് റാണയായിരിക്കും ഇലവനിലെ രണ്ടാമത്തെ ഫാസ്റ്റ് ബൗളര്‍.