മൂന്നര വർഷത്തിന് ശേഷം ഇന്ത്യ ക്രമേണ പ്യോങ്‌യാങ്ങിൽ നയതന്ത്ര സാന്നിധ്യം പുനരാരംഭിക്കുന്നു. കോവിഡ് മഹാമാരിക്കാലത്ത്, 2021 ൽ എംബസി പ്രവർത്തനങ്ങൾ അവസാപ്പിച്ചിരുന്നു. ഇത് ഉത്തര കൊറിയയെ കൂടുതൽ നയതന്ത്രപരമായി ഒറ്റപ്പെടുത്തി.
സാങ്കേതിക കാര്യങ്ങൾക്കുള്ള ജീവനക്കാർ തിരിച്ചെത്തുകയും ഭരണപരമായ ജോലികൾ പുനരാരംഭിക്കുകയും ചെയ്തതോടെ, ലോകത്തിലെ ഏറ്റവും രഹസ്യമായ രാജ്യങ്ങളിലൊന്നിൽ ഇന്ത്യ വീണ്ടും സാനിധ്യം അറിയിക്കുകയാണ്.
സ്വീഡൻ, പോളണ്ട് തുടങ്ങിയ മറ്റ് രാജ്യങ്ങളും ഉത്തര കൊറിയയിൽ എംബസികൾ വീണ്ടും തുറന്നിട്ടുണ്ട്. ഇത് നയതന്ത്രത്തിലേക്ക് ജാഗ്രതയോടെയുള്ള തിരിച്ചുവരവിൻ്റെ സൂചനയാണ്.