ഇന്ത്യൻ പരിശീലകനായി ഗൗതം ഗംഭീറിൻ്റെ ആദ്യ നിയമനത്തിൻ്റെ ഭാഗമായി ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും കളിക്കാനൊരുങ്ങുകയാണ്. ടി20 പരമ്പരയിൽ സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിനെ നയിക്കും. അതേ സമയം ഏകദിന പരമ്പരയിൽ രോഹിത് ശർമ്മയാകും നായകൻ. ട്വൻ്റി-20, ഏകദിന പരമ്പരകളുടെ വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെയും നിയമിച്ചു.

മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ മാത്രമെ ഇടം നേടിയുള്ളു. അതേസമയം റിഷഭ് പന്ത് ഏകദിന, ടി20 ടീമുകളില്‍ വിക്കറ്റ് കീപ്പറായി ഇടം നേടി. റിയാന്‍ പരാഗ് ഏകദിന, ടി20 ടീമുകളില്‍ ഇടം നേടിയതും ശ്രദ്ധേയമായി. സിംബാബ്‌വെക്കെതിരെ സെഞ്ചുറിയുമായി തിളങ്ങിയ അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ക്കും ടി20 ടീമില്‍ ഇടമില്ല.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ 78 റൺസിന് വിജയിച്ചപ്പോൾ സെഞ്ചറി നേടി കളിയിലെ താരമായത് സഞ്ജു സാംസണായിരുന്നു. 114 പന്തുകൾ നേരിട്ട സഞ്ജു 108 റൺസെടുത്തു പുറത്തായിരുന്നു. മലയാളി താരം മൂന്ന് സിക്സുകളും ആറ് ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. റിസാഡ് വില്യംസിന്റെ പന്തിൽ റീസ ഹെൻറിക്സ് ക്യാച്ചെടുത്താണു മത്സരത്തിൽ സഞ്ജുവിനെ പുറത്താക്കിയത്. സഞ്ജുവിനെ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ തിരഞ്ഞെടുക്കാത്തത് ആരാധകരേയും ക്രിക്കറ്റ് പ്രേമികളേയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. സഞ്ജു ടീമിൽ തിരഞ്ഞെടുക്കപ്പെടാത്തതിന് മൂന്ന് പ്രധാന കാരണങ്ങളുണ്ടാകാം.