ഒന്നാം സ്ഥാനത്തുള്ളത് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. 119 ബില്യണ്‍ ഡോളര്‍ (11.90 ലക്ഷം കോടി രൂപ) ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് 108 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഗൗതം ആദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് ആണ്. ആഗോളതലത്തില്‍ 13ാം സ്ഥാനവും അംബാനിക്കാണ്. രാജ്യത്തെ ആദ്യ നൂറ് കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഏഴ് മലയാളികള്‍ ഇടംപിടിച്ചിട്ടുണ്ട്.

മലയാളി സമ്പന്നരില്‍ ഒന്നാം സ്ഥാനത്തുള്ളത് മുത്തൂറ്റ് കുടുംബമാണ്. 65,499 കോടി രൂപയുടെ ആസ്തിയാണ് മുത്തൂറ്റിനുള്ളത്. രാജ്യത്തെ സമ്പന്നരില്‍ 37ാം സ്ഥാനമാണ് മുത്തൂറ്റിന്. കഴിഞ്ഞ തവണത്തെ പട്ടികയില്‍ 43ാം സ്ഥാനത്തായിരുന്നത് മെച്ചപ്പെടുത്തി 6 സ്ഥാനങ്ങള്‍ കടന്നാണ് മുന്നേറ്റം. നേരത്തെ ഈ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഒന്നാമതായിരുന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി കേരളത്തില്‍ നിന്ന് രണ്ടാമതാണ്. 62,142 കോടി രൂപയുടെ ആസ്തിയുണ്ട്. അതേസമയം വ്യക്തിഗത ആസ്തിയില്‍ ഒന്നാം സ്ഥാനം ഇപ്പോഴും യൂസഫലിക്ക് തന്നെയാണ്.

ഇന്ത്യയില്‍ 39ാം സ്ഥാനവും ആഗോളതലത്തില്‍ 412ാം സ്ഥാനവുമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലിക്കുള്ളത്. കേരളത്തില്‍ നിന്ന് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കല്യാണ്‍ ജുവലേഴ്സ് മാനേജിംഗ് ഡയറക്ടറായ ടി.എസ് കല്യാണ രാമനാണ് 5.5 ബില്യണ്‍ ഡോളറിന്റെ (46,186 കോടി രൂപ) ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയിലെ സമ്ബന്നരില്‍ 73ാം സ്ഥാനത്തുള്ള ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളി സമ്ബന്നരില്‍ നാലാമന്‍. 4.3 ബില്യണ്‍ ഡോളറിന്റെ (36, 325 കോടി രൂപ) ആസ്തിയുണ്ട്.

കല്യാണ്‍ ഗ്രൂപ്പിന് രാജ്യത്തെ 60ാം സ്ഥാനവും ക്രിസ് ഗോപാലകൃഷ്ണന് 73ാം സ്ഥാനവും ലഭിച്ചു.പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ ജെം എഡ്യൂക്കേഷന്റെ തലവന്‍ സണ്ണി വര്‍ക്കി 3.5 ബില്യണ്‍ ഡോളറിന്റെ (29,200 കോടി രൂപ) ആസ്തിയുമായി അഞ്ചാം സ്ഥാനത്തുണ്ട്. ഇന്ത്യയിലെ സമ്ബന്നരില്‍ 95ാം സ്ഥാനമാണ് സണ്ണി വര്‍ക്കിക്കുള്ളത്. 97ാം സ്ഥാനത്തുള്ള ആര്‍.പി ഗ്രൂപ്പ് മേധാവി രവി പിള്ളയാണ് തൊട്ടുപിന്നില്‍. 3.4 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 28,390 കോടി രൂപ) ആസ്തിയാണ് രവി പിള്ളയ്ക്കുള്ളത്.

ആദ്യ നൂറിലുള്ള ഏഴാമത്തെ മലയാളി ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസാണ്. ഇന്ത്യയിലെ സമ്ബന്ന പട്ടികയില്‍ 98ാം സ്ഥാനത്തുള്ള ജോയ് ആലൂക്കാസിന്റെ ആകെ ആസ്തി 28,140 കോടി രൂപയുടേതാണ്.