ക്രെഡിറ്റ് കാര്‍ഡില്‍ തുക അടയ്ക്കാന്‍ വൈകുന്നവരില്‍ നിന്ന് 30 മുതല്‍ 50 ശതമാനം വരെ പലിശ ഈടാക്കുന്നത് ശരിവച്ച് സുപ്രീം കോടതി. ക്രെഡിറ്റ് കാര്‍ഡ് സ്ഥാപനങ്ങള്‍ ഉപയോക്താക്കളില്‍ നിന്ന് 30 ശതമാനത്തിലേറെ പലിശ ഈടാക്കരുതെന്ന ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
വിവിധ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിന്റെ നടപടി.
മുപ്പത് ശതമാനത്തിലേറെ പലിശ ഈടാക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് കമ്മിഷന്‍ ചൂണ്ടിക്കാട്ടിയത്. ഉപയോക്താക്കള്‍ക്ക് വിലപേശല്‍ ശേഷിയില്ലാത്തതിനാല്‍ ഇത്രയേറെ പലിശ ഈടാക്കരുതെന്നായിരുന്നു കമ്മിഷന്റെ നിലപാട്.