മലപ്പുറത്ത് നിപ രോഗലക്ഷണമുള്ളവരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് പത്ത് പേരുടെ സാമ്പിളുകൾ ശേഖരിച്ചത്. കോഴിക്കോട്ടെ ലാബിലേക്ക് എത്തിച്ച സാമ്പിളുകളുടെ റിസൾട്ട് ഇന്ന് വൈകീട്ട് പുറത്തുവരും.

മലപ്പുറം ജില്ലയിലെ വണ്ടൂർ നടുവത്ത് നിപ ബാധിച്ച് മരിച്ച യുവാവുമായി ബന്ധപ്പെട്ടവരുടെ പട്ടിക ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ രോഗലക്ഷണമുള്ള പത്ത് പേരുടെ സാമ്പിളുകളാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്.

മരിച്ച യുവാവിൻ്റെ കോൺടാക്റ്റ് ലിസ്റ്റ് മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് തയ്യാറാക്കിയിട്ടുണ്ട്.