ലെബനനിലെ ക്രിസ്ത്യാനികൾ കൂടുതലുള്ള ഗ്രാമമായ ഐറ്റൂവിലെയിലെ ഒരു കെട്ടിടത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ, 23 പേർ കൊല്ലപ്പെട്ടു. ഒക്ടോബർ 14 ന് ആയിരുന്നു ആക്രമണം നടന്നത്. ഹിസ്ബുള്ള ഒളിച്ചു താമസിക്കാൻ ഈ കെട്ടിടം ഉപയോഗിച്ചിരുന്നു. അതിനാലാണ് ഇസ്രായേൽ ബോംബാക്രമണം നടത്താൻ നിർബന്ധിതമായത്.

കഴിഞ്ഞ ആഴ്ചകളിൽ ഹിസ്ബുള്ള, ഇസ്രായേലി ആക്രമണത്തിൽ നിന്ന് പലായനം ചെയ്ത തെക്കൻ ലെബനനിൽ നിന്നുള്ള ഷിയാ അഭയാർത്ഥികളെ പാർപ്പിക്കാൻ ഈ വീട് ഉപയോഗിച്ചിരുന്നു. കുടിയിറക്കപ്പെട്ടവർക്ക് വിതരണം ചെയ്യാനുള്ള വൻതുകയുമായി ഹിസ്ബുള്ളയുടെ പ്രതിനിധി കെട്ടിടത്തിൽ എത്തിയതാണ് ഇസ്രായേൽ വ്യോമാക്രമണത്തിന് തുടക്കമിട്ടതെന്നാണ് റിപ്പോർട്ട്. കെട്ടിടം ബോംബാക്രമണത്തിൽ തകർന്നു.