സുഹൃത്തിനോടൊപ്പം രാജ്‌സമന്ദിൽ നിന്ന് ജയ്‌പൂരിലേക്കുള്ള ഒരു സാധാരണ യാത്ര ദുരന്തമായി മാറുമെന്ന് സുനിലിന് അറിയില്ലായിരുന്നു. അവരുടെ ബസ് ജയ്പൂർ-അജ്മീർ ഹൈവേ മുറിച്ചുകടക്കുമ്പോൾ, കെമിക്കൽ നിറച്ച ട്രക്ക് എൽപിജി ടാങ്കറിലും മറ്റ് നിരവധി വാഹനങ്ങളിലും ഇടിച്ചതിനെ തുടർന്ന് പെട്രോൾ പമ്പിന് സമീപം വൻ തീപിടിത്തമുണ്ടായി.

തീപിടുത്തത്തിൽ എട്ട് പേർ വെന്തുമരിച്ചു. 40-ലധികം ആളുകൾക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. രാജസ്ഥാനിലെ ഭാൻക്രോട്ട മേഖലയിൽ നടന്ന സംഭവത്തിൽ 40-ലധികം വാഹനങ്ങൾ കത്തി നശിച്ചു.