അ​യോ​വ: അ​ധ്യാ​പി​ക​യെ ബേ​സ്ബോ​ൾ ബാ​റ്റു​കൊ​ണ്ട് അ​ടി​ച്ച് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് പ​രോ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ൽ 35 വ​ർ​ഷം ത​ട​വ് ശി​ക്ഷ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് കീ​ഴ്ക്കോ​ട​തി ഉ​ത്ത​ര​വ് മേ​ൽ​ക്കോ​ട​തി ശ​രി​വ​ച്ചു. 2021നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

​ഫെ​യ​ർ​ഫീ​ൽ​ഡ് ഹൈ​സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ നൊ​ഹേ​മ ഗ്രാ​ബ​റെ​ന്ന 66 വ​യ​സു​കാ​രി​യെ അ​ന്ന് 16 വ​യ​സുള്ള പ്ര​തി ബേ​സ്ബോ​ൾ ബാ​റ്റു​കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​തി​ക്ക് കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. പ​രോ​ളി​ന് യോ​ഗ്യ​ത നേ​ടാ​ൻ 35 വ​ർ​ഷം ത​ട​വ് ശി​ക്ഷ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.

സം​ഭ​വം ന​ട​ന്ന വേ​ള​യി​ൽ പ്ര​തി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​റ്റ​വാ​ളി​ക​ളെ പ​രോ​ൾ യോ​ഗ്യ​ത​യ്ക്ക് മു​മ്പ് ഒ​രു മി​നി​മം ടേ​മി​ലേ​ക്ക് ശി​ക്ഷി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് വാ​ദി​ച്ചാ​ണ് പ്ര​തി​ഭാ​ഗം മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.