സിറിയയില്‍ അധികാരം പിടിച്ച വിമത നേതാവ് ഹയാത്ത് തഹ്രീര്‍ അല്‍ ശാം മേധാവി അബു മുഹമ്മദ് അല്‍ ജുലാനിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച പാരിതോഷികം പിന്‍വലിച്ച് യു.എസ്. ഒരു കോടി ഡോളറായിരുന്നു ഇയാള്‍ക്കായി യു.എസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

പശ്ചിമേഷ്യ സന്ദര്‍ശിക്കുന്ന യുഎസ് നയതന്ത്ര സംഘത്തിലെ ബാര്‍ബറ ലീഫും അല്‍ ജുലാനിയും തമ്മില്‍ ഡമാസ്‌കസില്‍ കൂടിക്കാഴ്ച നടന്നതിനു പിന്നാലെയാണ് യു.എസ് നീക്കം. ജുലാനിക്ക് അല്‍ഖായിദ ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു യുഎസ് നേരത്തെ നടപടിയിലേക്ക് കടന്നത്. എന്നാല്‍ ഭീകരവാദം ഉപേക്ഷിക്കാന്‍ ഇദ്ദേഹം തീരുമാനമെടുത്തിട്ടുണ്ടെന്നത് പരിഗണിച്ചാണ് യുഎസിന്റെ പുതിയ തീരുമാനം