കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തുനിന്നും കെ. സുധാകരനെ മാറ്റിയേക്കാൻ സാധ്യത. അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കം. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ആയിരിക്കും പുനഃസംഘട ഉണ്ടാവുക.
സ്ഥാനം ഒഴിയാൻ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ സുധാരൻ എതിർപ്പ് പ്രകടിപ്പിക്കില്ലെന്നും ഗ്രൂപ്പുകൾ പ്രതീക്ഷിക്കുന്നു.
കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ സാരമായി ബാധിക്കുന്നു എന്നൊരു വാദം പാർട്ടിക്കുള്ളിലുണ്ട്.