കർണാടകയിലെ മൈക്രോഫിനാൻസ് കമ്പനികളുടെ കയ്യിൽ നിന്ന് പാവപ്പെട്ടവർ നേരിടുന്ന പീഡനം നേരിടാൻ കർണാടക സർക്കാർ ഓർഡിനൻസ് തയ്യാറാക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. സദാശിവനഗറിലെ വസതിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോൺ റിക്കവറി നിർബന്ധിക്കാൻ “ഗുണ്ടകളെ” ഉപയോഗിക്കുന്ന മൈക്രോഫിനാൻസ് കമ്പനികളുടെ നിയമവിരുദ്ധമായ നടപടികൾ സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്ന് ഡി.കെ ഊന്നിപ്പറഞ്ഞു.
ഈ സാഹചര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സർക്കാർ പോലീസിന് അധികാരം നൽകും. മൈക്രോഫിനാൻസ് കമ്പനികളെ നിയമം കൈയിലെടുക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.