കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷ വാർത്ത. അവരുടെ സ്റ്റാർ സ്ട്രൈക്കർ ജീസസ് ജിമിനസ് അടുത്ത മത്സരം മുതല്‍ കളിക്കും. ജീസസ് പരിക്ക് മാറി തിരികെ എത്തിയിരിക്കുകയാണ്‌. ഇനി ഒഡീഷ എഫ് സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.

കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മൂന്ന് മത്സരങ്ങളിലും ജീസസ് സ്ക്വഡില്‍ ഉണ്ടായിരുന്നില്ല. ജീസസ് തിരികെ വരുന്നത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ ഊർജ്ജമാകും. ടോപ് 6 ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്സിന് തുടർ വിജയങ്ങള്‍ നേടേണ്ടതുണ്ട്. ഈ സീസണില്‍ ഇതുവരെ 9 ഗോളുകള്‍ നേടാൻ ജിമിനസിന് ആയിട്ടുണ്ട്.