സംസ്ഥാനത്ത് സ്വർണവില(kerala gold price) വീണ്ടും കുതിക്കുന്നു. ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ച് 7095 രൂപയിലെത്തി. പവന് 56760 രൂപയുമാണ് വില. ഇന്നലെ ഗ്രാമിന് 7025 രൂപയും പവന് 56200 രൂപയുമായിരുന്നു.
ഒക്ടോബർ 4,5,6 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7120 രൂപയിലാണ് വിൽപന തുടർന്നത്. ഈ മാസം തുടക്കം മുതൽ തന്നെ വില ഏഴായിരത്തിന് മുകളിൽ തുടരുകയാണ്.
സ്വർണവില 7000 കടന്നതോടെ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കൾ നേരിടുന്നത്. ഈ വിലയ്ക്ക് സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം.