സംസ്ഥാനത്തെ സ്വർണവിലയിൽ (kerala gold price) വീണ്ടും കുതിപ്പ്. വില സർവ്വകാല റെക്കോർഡിലേക്ക് വീണ്ടുമെത്തി. രണ്ട് ദിവസം വില കുറഞ്ഞതിന് ശേഷം സ്വർണം ഗ്രാമിന് ഇന്ന് 50 രൂപ കൂടി. നിലവിൽ 7,100 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിപണി വില. പവന് 400 രൂപ കൂടിയതിനാൽ 56,800 രൂപ നൽകണം.
ഒക്ടോബർ ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7050 രൂപയിലെത്തിയിരുന്നു. പവന് 56400 രൂപയായിരുന്നു. നേരത്തെ സെപ്റ്റംബർ 27ന് ആണ് ഈ വിലയിൽ സ്വർണമെത്തിയത്. സ്വർണവില വർദ്ധനവിൽ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കൾ നേരിടുന്നത്. ഈ വിലയ്ക്ക് സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം.
വലിയ കയറ്റിറക്കാങ്ങളാണ് സെപ്റ്റംബർ മാസം ഉണ്ടായത്. മാസത്തെ ആദ്യ ആഴ്ച പരിശോധിച്ചാൽ സെപ്റ്റംബർ 5 വരെ രേഖപ്പെടുത്തിയ ട്രെൻ്റ് ഇടിവായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല. നേരിയ തോതിൽ വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബർ 2 മുതൽ 5 വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. എന്നാൽ അവസാന ആഴ്ചകളിലേയ്ക്കെത്തുമ്പോൾ മാസത്തെ ഏറ്റവും നിരക്കാണ് സ്വർണം രേഖപ്പെടുത്തുന്നത്.