സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും കുറവ്. തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തി വില. നവംബർ ആരംഭത്തോടെ സ്വർണവിലയിൽ കുറവാണ് രേഖപ്പെടുത്തി വരുന്നത്. ഇതോടെ വില ഇന്ന് 58000ത്തിലേക്ക് മടങ്ങിയെത്തി. 58,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില. 7370 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.
ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. ഒക്ടോബർ 29 ന വില 59000 വും കടന്നിരുന്നു. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസം മുതൽ ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.