സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർദ്ധനവ്. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയിലാണ് സ്വർണ വിപണി തുടർന്നിരുന്നത്. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്ന് 57,200 രൂപയാണ് പവന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7150 രൂപയാണ് നൽകേണ്ടത്.
അതേസമയം സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ് ഇന്നത്തെ വില.
അന്താരാഷ്‌ട്ര വിപണിയിൽ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വർഷങ്ങളിൽ വെള്ളി വിലയിൽ വലിയ ചലനം ഉണ്ടാകാൻ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാൻഡാണ്.