സ്വർണ വിലയിൽ അടിമുടി വിറയ്ക്കുകയാണ് കേരളം. വർഷാരംഭം തന്നെ സ്വർണ വിലയിൽ കുതിപ്പാണ് രേഖപ്പെടുത്തിയത്. ജനുവരി 16 ബുധനാഴ്ച അൻപത്തി ഒൻപതിനായിരത്തിലേയ്ക്ക് കടന്ന സ്വർണം ഉപഭോക്താക്കളുടെ ചങ്കിടിപ്പ് ഉയർത്തുകയാണ്. മാസം അഴസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ വില എത്തി നിൽക്കുന്നത്.
ഇന്നലെ 59,480 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. എന്നാൽ ഇന്ന് അത് 120 രൂപകൂടി വർദ്ധിച്ച് 59,600 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 7,450 രൂപയും എത്തി. ഈ മാസം 2,400 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. മാസം തുടങ്ങിയപ്പോൾ 57,200 രൂപയായിരുന്നു ഒരു പവൻ്റെ വില. ഇന്ന് 59,600 രൂപയിൽ എത്തിയപ്പോൾ ഒരു മാസം തന്നെ വലിയ വില വർദ്ധനവാണ് രേഖപ്പെടുത്തിയത്.