സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 60,000 രൂപയിൽ ഇന്നലെ എത്തിയ വിപണി വില ഇന്നും അതേ വിലയിൽ തന്നെ തുടരുകയാണ്. വർഷാരംഭം തന്നെ സ്വർണ വിലയിൽ കുതിപ്പാണ് രേഖപ്പെടുത്തിയത്. മാസം അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ വില എത്തി നിൽക്കുന്നത്. 

ഇന്നലെ 59,600 രൂപയിൽ നിന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 60,200 രൂപയിലേയ്ക്ക് ഉയർന്നിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ഗ്രാമിന്  7,525 രൂപയും എത്തി. ഈ മാസം 3,000 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. മാസം തുടങ്ങിയപ്പോൾ 57,200 രൂപയായിരുന്നു ഒരു പവൻ്റെ വില. ഇന്ന് 60,200 രൂപയിൽ എത്തിയപ്പോൾ ഒരു മാസം തന്നെ വലിയ വില വർദ്ധനവാണ് രേഖപ്പെടുത്തിയത്.