എംപോക് ബാധിച്ച് കേരളത്തിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചതിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
കോംഗോ, സ്വീഡൻ, തായ്ലന്റ് എന്നിവിടങ്ങളിൽ മാത്രമാണ് ഈ വകഭേദം ഇതുവരെ കണ്ടെത്തിയതെന്നും കേരളത്തിൽ പരിശോധനയുടെ ഭാഗമായുള്ള ജനിതകപരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചതെന്നും മന്ത്രി അറിയിച്ചു.