സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ഇന്നും ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത നാല് ദിവസത്തേയക്ക് ഒരു ജില്ലയിലും മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അതേസമയം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻ്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തമായിയിട്ടുണ്ട്. ഇതിൻ്റെ ഫലമായി അടുത്ത നാല് ദിവസം നേരിയ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.