കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് നിലനിന്നിരുന്ന മഴ മുന്നറിയിപ്പുകളിൽ മാറ്റം. അഠുത്ത അഞ്ച് ദിവസത്തേയ്ക്ക് ഇനി സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്ല. നിലവിൽ പച്ച അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ജനുവരി 23 വരെ തെക്കൻ കേരളത്തിലെ ചില സംസ്ഥാനങ്ങളിൽ പച്ച അലർട്ട് നിലനിൽക്കും.24-ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വെള്ള അലർട്ടാണ് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമെ കള്ളക്കടൽ പ്രതിഭാസമോ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശമോ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നോട്ടുവെച്ചിട്ടില്ല. 

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം
21/01/2025:
 തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. 

22/01/2025: തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.