സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക്(heavy rain) ശമനം. ഇന്ന് മിതമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക ജാഗ്രതാ നിർദ്ദേശമില്ല. നല്ല കാലാവസ്ഥ പരിഗണിച്ച് മത്സ്യബന്ധനവും വിലക്കിയിട്ടില്ല. ഇന്നലെ പുറത്തുവിട്ട കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം അടുത്ത അഞ്ച് ദിവസത്തേക്ക് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.