സംസ്ഥാന സർക്കാരുകളുമായും അക്കാദമിക് വിദഗ്ധരുമായും വിപുലമായ ചർച്ചകൾക്ക് ശേഷം 2025 ലെ യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി) കരട് ചട്ടങ്ങൾ പിൻവലിക്കാനും പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരാനും കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസാക്കി. 

രാജ്യത്തുടനീളമുള്ള സർവ്വകലാശാലകൾ അതത് സംസ്ഥാനൾ പാസാക്കിയ നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നുവെന്നും ശരിയായ കൂടിയാലോചന കൂടാതെ കേന്ദ്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഏതൊരു നീക്കവും ഇന്ത്യയുടെ ഫെഡറൽ ഘടനയെ തകർക്കുമെന്നും മുഖ്യമന്ത്രി തൻ്റെ പ്രസംഗത്തിൽ വ്യക്തമാക്കി.

1977ലെ 42-ാം ഭരണഘടനാ ഭേദഗതി നിയമം ഉന്നതവിദ്യാഭ്യാസമുൾപ്പെടെയുള്ള വിദ്യാഭ്യാസത്തെ കൺകറൻ്റ് ലിസ്റ്റിലേക്ക് മാറ്റി, സംസ്ഥാനങ്ങൾക്ക് സർവകലാശാലകൾ സ്ഥാപിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള ഉത്തരവാദിത്തം നൽകിക്കൊണ്ട് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.