കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിൽ തള്ളാൻ ശ്രമിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് കന്യാകുമാരി എസ്പി.തിരുനെൽവേലിക്ക് പകരം കന്യാകുമാരിയിൽ മാലിന്യം തള്ളാൻ ആണ്‌ ഇപ്പോൾ ശ്രമം എന്ന് എസ്പി  കുറ്റപ്പെടുത്തി. 

രണ്ട് ദിവസത്തിനിടെ 4 മലയാളികൾ അടക്കം 9 പേർ ഹോട്ടൽ മാലിന്യം കയറ്റി വന്ന ലോറിയുമായി അറസ്റ്റിലായ പശ്ചാത്തലത്തിൽ ആണ്‌ മുന്നറിയിപ്പ്.  മാലിന്യവണ്ടികൾ പിടിക്കാൻ മാത്രമായി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മാലിന്യവുമായി വരുന്ന വാഹനങ്ങളിൽ ഉള്ളവർക്കും ഉടമകൾക്കും എതിരെ കേസെടുക്കുമെന്നും എസ്പി അറിയിച്ചു.