പാലക്കാട്: സൈലൻ്റ് വാലിയും ഗവിയും മുതൽ മൂന്നാർ വരെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി പാലക്കാട് ഡിപ്പോ. ഈ മാസം മൂന്നുമുതൽ പാലക്കാട് ഡിപ്പോയിൽനിന്ന് ബജറ്റ് ടൂറിസം യാത്രകൾക്ക് തുടക്കമായി. സൈലൻ്റ് വാലി, നെല്ലിയാമ്പതി, ഗവി, മലക്കപ്പാറ, ആലപ്പുഴ, നിലമ്പൂർ, വാഗമൺ – കുമരകം എന്നിവിടങ്ങളിലേക്കാണ് വരും ദിവസങ്ങളിൽ ടൂർ പാക്കേജുകൾ ക്രമീകരിച്ചിരിക്കുന്നത്.

ഈ മാസം 11ന് ഗവിയിലേക്കാണ് അടുത്ത യാത്ര ക്രമീകരിച്ചിരിക്കുന്നത്. പാലക്കാട് ഡിപ്പോയിൽനിന്ന് രാത്രി 10 മണിക്കാണ് യാത്ര പുറപ്പെടുക. ഒരു പകലും രണ്ട് രാത്രിയും ഉൾപ്പെടുന്ന യാത്രയ്ക്ക് 2800 രൂപയാണ് ടിക്കറ്റ് നിരക്ക്. 12ന് നെല്ലിയാമ്പതി, മലക്കപ്പാറ, 13ന് നെല്ലിയാമ്പതി, വേഗ – ആലപ്പുഴ, 16ന് വയനാട്, 17ന് നെല്ലിയാമ്പതി, സൈലൻ്റ് വാലി, നെഫെർട്ടി കപ്പൽ യാത്ര, 18ന് നെല്ലിയാമ്പതി, 20ന് നെല്ലിയാമ്പതി, നിലമ്പൂർ, ഗവി, 21ന് വാഗമൺ – കുമരകം, 26ന് ഗവി, 27ന് നെല്ലിയാമ്പതി, മലക്കപ്പാറ, സൈലൻ്റ് വാലി, 30ന് നെഫെർട്ടി കപ്പൽ യാത്ര എന്നിവയാണ് ക്രമീകരിച്ചിരിക്കുന്ന മറ്റ് യാത്രകൾ.

ഒരു ദിവസത്തെ നെല്ലിയാമ്പതി യാത്രയുടെ ടിക്കറ്റ് നിരക്ക് 480 രൂപയാണ് (ബസ് ടിക്കറ്റ് മാത്രം). വരയാട്മല, സീതാർക്കുണ്ട്, കേശവൻപാറ, ഓറഞ്ച് ഫാം, പോത്തുപാറ, പോത്തുണ്ടി ഡാം എന്നീ സ്ഥലങ്ങളും പാക്കേജിൽ ഉൾപ്പെടുന്നു. അതിരപ്പള്ളി, വാഴച്ചാൽ, ഷോളയാർ ഉൾപ്പെടുന്ന മലക്കപ്പാറ യാത്രയ്ക്ക് 830 രൂപയും വേഗ – ആലപ്പുഴ യാത്രയ്ക്ക് 890 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രണ്ട് പകലും രണ്ട് രാത്രിയും ഉൾപ്പെടുന്ന വയനാട് യാത്രയ്ക്ക് 3470 രൂപയാണ് ടിക്കറ്റ് നിരക്ക്. കുറുവ പാൽവെളിച്ചം, മാവിലാംതോട്, കുറുവ ദ്വീപ്, ബാണാസുര സാഗർ ഡാം, എടയ്ക്കൽ ഗുഹ, 900 കണ്ടി, ഹണി മ്യൂസിയം എന്നിവിടങ്ങൾ യാത്രയിൽ ഉൾപ്പെടുന്നു.

ഒരു പകലും രണ്ട് രാത്രിയും ഉൾപ്പെടുന്ന ഗവി യാത്രയ്ക്ക് 2800 രൂപയാണ് നിരക്ക്. അഞ്ച് ഡാമുകളും അടവി കുട്ടവഞ്ചി സഫാരിയും പരുന്തുംപാറയും പാക്കേജിൽ ഉൾപ്പെടുന്നു. ബസ് നിരക്ക് കൂടാതെ, എൻട്രൻസ് ഫീ, ഉച്ചഭക്ഷണം എന്നിവ പാക്കേജിൽ ഉൾപ്പെടും. രണ്ട് പകലും രണ്ട് രാത്രിയുമാണ് മൂന്നാർ യാത്ര. 1550 രൂപയാണ് ടിക്കറ്റ് നിരക്ക്. ചീയപ്പാറ വെള്ളച്ചാട്ടം, വാളറ വെള്ളച്ചാട്ടം, ആനയിറങ്ങൽ ഡാം, ചതുരംഗപ്പാര എന്നിവിടങ്ങൾ പാക്കേജിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾ പാലക്കാട് ഡിപ്പോയുമായി ബന്ധപ്പെടാം. 94478 37985, 83048 59018.