പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കുവൈത്തിൻ്റെ പരമോന്നത ബഹുമതിയായ “ദി ഓർഡർ ഓഫ് മുബാറക് അൽ കബീർ” ഏറ്റുവാങ്ങി. രാഷ്ട്രങ്ങളിൽ നിന്നും പ്രധാനമന്ത്രിയ്ക്ക് ലഭിച്ച 20-ാമത് അന്താരാഷ്ട്ര അവാർഡ് ആണ് ഇത്.

“ദി ഓർഡർ ഓഫ് മുബാറക് അൽ കബീർ” എന്നത് കുവൈത്തിലെ നൈറ്റ്ഹുഡിൻ്റെ ഒരു ഓർഡറാണ്. രാഷ്ട്രത്തലവന്മാർക്കും വിദേശ പരമാധികാരികൾക്കും രാജകുടുംബത്തിലെ അംഗങ്ങൾക്കും ഇത് സൗഹൃദത്തിൻ്റെ പ്രതീകമായി നൽകുന്നു.

ബിൽ ക്ലിൻ്റൺ, ചാൾസ് രാജകുമാരൻ, ജോർജ്ജ് ബുഷ് തുടങ്ങിയ ആഗോള നേതാക്കൾക്കാണ് നേരത്തെ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.