ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ വീണ്ടും ഭാഷാ വിവാദത്തിന് തിരികൊളുത്തി ഓട്ടോറിക്ഷ ഡ്രൈവറും യുവാവും തമ്മിലുള്ള തർക്കം. ബെംഗളൂരുവിൽ തുടരണമെങ്കിൽ ഹിന്ദി സംസാരിക്കണമെന്ന് യുവാവ് തർക്കിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ഇത്. പ്രകോപിതനായി ഹിന്ദിയിൽ സംസാരിക്കാൻ ആവശ്യപ്പെടുന്ന യുവാവിനോട് ഓട്ടോ ഡ്രൈവറും രൂക്ഷമായ ഭാഷയിലാണ് മറുപടി പറയുന്നത്. ഒപ്പമുള്ളയാൾ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് രൂക്ഷമായ ഭാഷയിൽ ഓട്ടോ റിക്ഷ ഡ്രൈവറോട് ക്ഷോഭിക്കുന്നത്. 

ഏതാനും ദിവസങ്ങൾക്ക് മുൻപ്  ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിസ്പ്ലേ ബോർഡുകളിൽ നിന്ന് ഹിന്ദി നീക്കിയ വീഡിയോ വൈറലായിരുന്നു. സൈൻ ബോർഡുകളിൽ ഇംഗ്ലീഷും കന്നഡയും മാത്രമാക്കിയ നീക്കം വലിയ ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ തുടങ്ങി വച്ചിരുന്നു. ചിലർ ശക്തമായ നീക്കമായി സംഭവത്തെ വിലയിരുത്തുമ്പോൾ മറ്റ് ചിലർ നടപടി ഭാഷാ അറിയാത്തവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ.