ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ശക്തമാകുമ്പോൾ യുദ്ധത്തിനെതിരെ നിലപാടെടുത്ത് ലെബനോനിലെ ക്രൈസ്തവ സമൂഹം. രാജ്യത്ത് വർധിച്ചുവരുന്ന സംഘർഷത്തിൽ ലെബനോനിലെ ക്രിസ്ത്യാനികൾ നാശത്തിന്റെയും ഭയത്തിന്റെയും കുടിയിറക്കലിന്റെയും ഭീഷണിയിലാണ്.

ദിവസം ചെല്ലുംതോറും ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള പോരാട്ടം രാജ്യത്തിന്റെ വിവിധ മേഖലകളിലേക്കു വ്യാപിക്കുകയാണ്. ഇസ്രായേലി ആക്രമണങ്ങൾ ലെബനനിലുടനീളം ഹിസ്ബുള്ളയുമായി ബന്ധപ്പെട്ടിരിക്കുന്ന  ബെക്കാ മേഖല ഉൾപ്പെടെയുള്ള പ്രത്യേക പ്രദേശങ്ങളെ ലക്ഷ്യമിടുന്നു. 2006-നുശേഷമുള്ള ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ക്രിസ്ത്യൻപട്ടണങ്ങളിൽ ഷെല്ലാക്രമണം നടക്കുന്നില്ലെങ്കിലും അവയുടെ അനന്തരഫലങ്ങളിൽനിന്നും ക്രൈസ്തവർ മുക്തരല്ല.

ലെബനോനിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ക്രിസ്ത്യാനികൾക്കിടയിൽ ഭയം ജനിപ്പിക്കുന്നു. പ്രദേശത്ത് വെടിനിർത്തൽ സാധ്യമാകാത്തതിനെക്കുറിച്ചും കാര്യങ്ങൾ നിയന്ത്രണാതീതമാകാനുള്ള സാധ്യതയെക്കുറിച്ചും ക്രൈസ്തവസമൂഹം ആശങ്കാകുലരാണ്.