ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലോജിസ്റ്റിക്സിലുള്ള മലയാളികളായ ഉദ്യോഗസ്ഥന്മാരുടെയും സർവീസിൽ നിന്ന് പിരിഞ്ഞു പോയവരുടെയും കുടുംബ സംഗമം 12ന് വൈകുന്നേരം അഞ്ച് മുതൽ ഫ്ലോറൽ പാർക്കിലെ 26 നോർത്ത് ടൈസൺ അവന്യുവിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
കഴിഞ്ഞ സംഗമത്തിനു ശേഷം സർവീസിൽ നിന്നും വിരമിച്ചവരെ ഈ സംഗമത്തിൽ വച്ച് പ്രശംസാ ഫലകം നൽകി ആദരിക്കും. അതിനുവേണ്ടി സർവീസിൽ നിന്ന് വിരമിച്ചവരുടെ വിശദവിവരം അറിയിക്കണമെന്ന് പ്രസിഡന്റ് അരുൺ അച്ചൻകുഞ്ഞ് അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഫ്ലയർ കാണുക.
അടുത്ത വർഷത്തേക്കുള്ള ഭരണ സമിതിയെ കുടുംബ സംഗമത്തിൽ വച്ച് തെരഞ്ഞെടുക്കും. കലാപരിപാടികൾ അവതരിപ്പിക്കാൻ താത്പര്യമുള്ളവർ അറിയിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.