വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി ആശുപത്രി വി ട്ടു. വൃക്കരോഗത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി എറണാകുളത്തു താമസിച്ചു മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിൽ ചികിത്സയിലായിരു ന്നു മഅദനി. ഒരു മാസം മുൻപാണു വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായത്. താൽക്കാലികമായി ചികിത്സ പൂർത്തിയാക്കി ആശുപത്രിയിൽനിന്നു മടങ്ങുകയാണെന്നും തുടർ ചികിത്സകൾക്കായി വീണ്ടും വരണമെന്നും മഅദനി പറഞ്ഞു.
വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ മഅദനി ആശുപത്രി വിട്ടു
