രാജ്യത്ത് ക്ഷേത്ര-മസ്ജിദ് തർക്കങ്ങൾ തുടരുന്നതിനിടെ, “പൈതൃകം വീണ്ടെടുക്കുന്നത്” മോശമായ കാര്യമല്ലെന്ന് ഉയോഗി ആദിത്യനാഥ് പറഞ്ഞു. മഹാകുംഭമേള നടക്കുന്ന പ്രദേശം വഖഫ് സ്വത്താണെന്ന അവകാശവാദങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“പൈതൃകം വീണ്ടെടുക്കുന്നത് മോശമായ കാര്യമല്ല… സനാതനമായ തെളിവ് ഇപ്പോൾ സംഭാലിൽ കാണാം. മുസ്ലീം ലീഗിൻ്റെ മാനസികാവസ്ഥയിൽ ഇന്ത്യയെ നയിക്കില്ല,” ഉത്തർപ്രദേശിലെ ഷാഹി ജുമാമസ്ജിദ് തർക്കം അക്രമത്തിന് കാരണമായതിനെ പരാമർശിച്ച് ആദിത്യനാഥ് പറഞ്ഞു.