മലയാളത്തിൻ്റെ പ്രിയ ഗായകന്‍ പി ജയചന്ദ്രൻ്റെ സംസ്കാരം ഇന്ന്. പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ വൈകിട്ട് മൂന്ന് മണിയ്ക്കാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.

നേരത്തെ നൂറ് കണക്കിന് സംഗീതപ്രേമികൾ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. 

കഴിഞ്ഞ ദിവസം രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കൽ കോളേജിൽ നിന്ന് പൂങ്കുന്നത്തെ തറവാട്ടിൽ എത്തിച്ചിരുന്നു. തുടർന്ന് 10 മണിക്ക് സംഗീത നാടക അക്കാദമിയിൽ പൊതുദർശനത്തിന് വെച്ചു. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നായി പ്രമുഖർ നേരിട്ടെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.