സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു.കോട്ടയം ഈരാറ്റുപേട്ട സഫാ നഗർ വെള്ളൂപ്പറമ്പിൽ സുബൈറാണ് മരിച്ചത്. വടക്കൻ മേഖലയിലെ അറാറിലെ സെൻട്രൽ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 

നെഞ്ചുവേദനയെ തുടർന്ന് റഫയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് സുബൈറിനെ വിദഗ്ധ ചികിത്സക്കായി അറാറിലേക്ക് മാറ്റുകയായിരുന്നു. 30 വർഷത്തോളമായി റഫയിൽ ജോലി ചെയ്യുകയായിരുന്നു.

മൃതദേഹം റഫയിൽ ഖബറടക്കും. ഭാര്യ: നിസ പാണ്ടിയാലക്കൽ കുടുംബാഗം. മക്കൾ: റിഫ്‌ന, ഷഹാന, റാമിസ്. മരുമകൻ: സുഹൈൽ വെള്ളൂപ്പറമ്പിൽ.