മുംബൈ: ഗുവാഹത്തിയിൽ ഞായറാഴ്ച നടക്കുന്ന ഐപിഎൽ മത്സരം കാണാന്‍ നടിയും മോഡലുമായ മലൈക അറോറ എത്തിയത് വലിയ ഗോസിപ്പിനാണ് തുടക്കമിട്ടത്. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാരയും ഒരുമിച്ച് നടി രാജസ്ഥാന്‍ ഡെഗ്ഔട്ടില്‍ നിന്ന് മത്സരം കാണുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുകായിരുന്നു. 

ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഇരുവരും ഡേറ്റിംഗിലാണ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. നേരത്തെ മുംബൈ ഇന്ത്യന്‍സിനും മറ്റും വേണ്ടി സ്റ്റേഡിയത്തില്‍ എത്തിയിട്ടുള്ള മലൈകയുടെ രാജസ്ഥാന്‍  ടീം ബന്ധം എന്ത് എന്നതാണ് പലരെയും അത്ഭുതപ്പെടുത്തുന്നത്.  അതിനാല്‍ തന്നെ ഈ അപ്രതീക്ഷിത ജോഡിയിൽ വലിയ കൗതുകമാണ് ഉടലെടുക്കുന്നത്. 

എന്നാല്‍ ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഈ ഗോസിപ്പ് തള്ളുകയാണ് മലൈകയുമായി അടുത്ത വൃത്തങ്ങള്‍. രണ്ടുപേരെ ഒന്നിച്ച കണ്ടാല്‍ എന്തൊക്കെയാണ് ഗോസിപ്പായി വരുന്നത്. ഇത്തരം അസംബന്ധങ്ങള്‍ തള്ളിക്കളയണം എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് ഈ വൃത്തം പ്രതികരിച്ചത്.