പെരുമ്പാവൂരിൽ മർദനമേറ്റ് ഒരാൾ കൊല്ലപ്പെട്ടു. മദ്യപിച്ചുണ്ടായ തർക്കത്തിനിടയാണ് സംഭവം ഉണ്ടായത്. പെരുമ്പാവൂർ സ്വദേശി ഷംസുദീനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പെരുമ്പാവൂർ ബെവ്കോ ഔട്ട്ലെറ്റിന് സമീപം ഉച്ചക്ക് ആയിരുന്നു സംഭവം. 

മദ്യപാനത്തിനിടയിൽ മൂന്നം​ഗ സംഘത്തിനിടയിൽ പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു. തുടർന്ന് തർക്കത്തിനിടയിൽ ഷംസുദീനെ മരക്കഷണം ഉപയോ​ഗിച്ച് തലക്ക് അടിക്കുകയായിരുന്നു.